താന്‍ ഇതുവരെയും ഇടതുപക്ഷ അനുഭാവിയാണെന്നും ഭാവിയിലും അങ്ങനെ തന്നെ ആകണം എന്നതാണ് ആഗ്രഹമെന്നും നടന് മണികണ്ഠന് ആചാരി. പിണറായി വിജയന് കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നും മണികണ്ഠന് ആചാരി ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
നാടകത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷം ആയതാണ് അങ്ങോട്ടേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമായതെന്നു പറഞ്ഞ മണികണ്ഠന് നാല് വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ താന്‍ തൃപ്തനാണെന്നും വ്യക്തമാക്കി. വിമര്‍ശനങ്ങളും വീഴ്ചകളും ഉണ്ടായാല്‍ അത് സമ്മതിക്കാന്‍ മടി കാണിക്കാത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും തെറ്റുപറ്റിയാല്‍ തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മണികണ്ഠന് ചൂണ്ടിക്കാണിച്ചു.
read also:മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥ സമർപ്പിച്ച് അലി അക്ബർ; ചിത്രങ്ങൾ
‘നമ്മള് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല. തെറ്റുകള്‍ അറിഞ്ഞുകൊണ്ട് ചെയ്യുകയും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത മട്ടില്‍ നടക്കു കയും ചെയ്യുന്ന നേതാക്കന്മാരെയാണ് കേരളം ഇതുവരെ കണ്ടിട്ടുള്ളത്. അതുവെച്ച് നോക്കുമ്ബോള്‍ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്. നാളെ അവിടെ തന്നെ തുടരും എന്ന് ഉറപ്പ് പറയാന്‍ ആകില്ല. എങ്കിലും ഇടതുപക്ഷത്തെ തള്ളിപറയേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല .’-മണികണ്ഠന് പറയുന്നു.
Post Your Comments