സ്റ്റാര്‍ വാര്‍സ് ഒറിജിനലിലെ ഡാര്‍ത്ത് വാഡറായി ആരാധക പ്രീതി നേടിയ ഹോളിവുഡ് നടന് ഡേവിഡ് പ്രൗസ് അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് ഏജന്‍സിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
ഡേവിഡ് വെയിറ്റ് ലിഫ്റ്ററും ബോഡിബില്‍ഡറുമാണ്. സ്റ്റാര്‍ വാര്‍സിൽ ഡാര്‍ത്ത് വാഡറിന്റെ ശരീരം മാത്രമായാണ് ഡേവിഡ് എത്തിയത്. 6 അടി ആറ് ഇഞ്ച് ഉയരമാണ് അദ്ദേഹത്തിന് അവസരം നേടിക്കൊടുത്തത്. കഥാപാത്രത്തിന് ശബ്ദം നല്‍കിയത് അമേരിക്കന്‍ നടന് ജെയിംസ് ഏര്ള് ജൊനെസ് ആയിരുന്നു.
Post Your Comments