തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നടന് വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് തന്റെ രാഷ്ട്രീയ നിലപാട് താരം തുറന്ന് പറഞ്ഞത്.
തിരക്കുള്ള നടന്മാര് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആകുമ്പോള്‍ ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. ”കലാകാരന്മാര് എപ്പോഴും സ്വതന്ത്രരായിരിക്കണം, ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുത്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കും .അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്ബോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ല”- വിനയ് അഭിപ്രായപ്പെട്ടു
Post Your Comments