തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിജയ്. ആരാധകർ കാത്തിരിക്കുകയാണ് മാസ്റ്റർ എന്ന ചിത്രത്തിന്റെ തിയറ്റർ റിലീസിനായി. കോവിഡ് പ്രതിസന്ധിരൂക്ഷമായതോടെ തിയറ്ററുകൾ അടച്ചിട്ടതോടെ റിലീസ് മടങ്ങുകയായിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരെ നിരാശയിലാക്കി ചിത്രം ഓണ്‍ലൈന്‍ റിലീസിനു ഒരുങ്ങുന്നതായി റിപ്പോർട്ട്.
ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ് വിറ്റുപോയെന്നും തീയേറ്റര്‍ റിലീസ് ഒഴിവാക്കി നെറ്റ്ഫ്ളിക്സിലൂടെയാവും ചിത്രം എത്തുകയെന്നുമാണ് വാര്‍ത്ത പ്രചരിക്കുന്നത്. വന്‍ തുകയ്ക്ക് നെറ്റ്ഫ്ളിക്സ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയെന്നു ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments