GeneralLatest NewsMollywoodNEWS

കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്; വൈക്കം വിജയലക്ഷ്മിയുടെ നിരാശ നിറഞ്ഞ കുറിപ്പുകൾ; എന്ത് സംഭവിച്ചുവെന്ന ആശങ്കയിൽ ആരാധകര്‍

സ്‌നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്‌നേഹം നിലനില്‍ക്കുകയില്ല

മലയാളത്തിന്റെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. അനൂപുമായുള്ള വൈക്കം വിജയലക്ഷ്മിയുടെ വിവാഹമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വിജയലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഗായികയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന വിഷാദം നിറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ച.

” കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്‌നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല”. എന്നാണ് ഒരു പോസ്റ്റ്

read also:‘സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്.’ ബിജെപിക്ക് വോട്ട് ചോദിക്കുന്ന പോസ്റ്ററിനെതിരെ ബലചന്ദ്രമേനോന്‍

” സ്‌നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്‌നേഹം നിലനില്‍ക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്; മൗനമായി പിന്മാറണം” എന്ന മറ്റൊരു പോസ്റ്റും വിജയലക്ഷ്മി പങ്കുവച്ചു. എന്താണ് ഇങ്ങനെ ഒരു പോസ്റ്റു ഇടാനുള്ള കാരണം ഒന്നും മനസ്സിലാകുന്നില്ല ദയവായി വെളിപ്പെടുത്തണമെന്നാണ് ആരാധകരുടെ കമന്റ്.

പേജ് കൈകാര്യം ചെയ്യുന്നവര്‍ ആണോ ഇത്തരം നിരാശയും സങ്കടവും നിറഞ്ഞ പോസ്റ്റുകള്‍ പങ്കിടുന്നത് എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ആരാധകരുടെ ഇതിനു മറുപടിയുമായി ഗായിക എത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button