ജോണ്‍ എബ്രഹാം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘സത്യമേവ ജയതേ 2’ ൽ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയ താരം രാജീവ് പിള്ള. 2018ല്‍ പുറത്തെത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിലാണ് രാജീവ് പിള്ള അഭിനയിക്കുന്നത്. മിലാപ് സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓണ്‍ലൈന്‍ ഓഡിഷന്‍ വഴിയാണ് രാജീവ് തെരഞ്ഞെടുക്കപ്പെട്ടത്. ലഖ്‍നൗവിലാണ് രാജീവിന്‍റെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.
രാജീവിന്റേതായി ഇനി മൂന്ന് ചിത്രങ്ങളാണ് വരാനുള്ളത്. മുതിര്‍ന്ന ഛായാഗ്രാഹകന്‍ കെ പി നമ്പ്യാതിരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘വര്‍ക് ഫ്രം ഹോം’, ഷലീലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷാ ത്രിഡി ഹൊറര്‍ ചിത്രം സാല്‍മണ്‍, നവാഗതനായ വിഷ്‍ണു സംവിധാനം ചെയ്യുന്ന പ്രതിമുഖം എന്നിവയാണ് രാജീവിന്‍റേതായി വരാനിരിക്കുന്നത്. ബോസ് വെങ്കിട്ട് നായകനാവുന്ന വര്‍ക് ഫ്രം ഹോമില്‍ റിയാസ് ഖാന്‍, രവികാന്ത്, ശിവാനി ഭായ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്‍റെ മലയാളം മൊഴിമാറ്റ പതിപ്പും പ്രദര്‍ശനത്തിനെത്തും.
Leave a Comment