GeneralNEWS

എന്റെ ജീവിതത്തിലെ അഭിമാന നിമിഷമായിരുന്നു അത് ; തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

എന്റെ യാത്രകളുടെയും മുന്നേറ്റത്തിന്റെയും പ്രധാന ഭാഗം അച്ഛനാണ്

ബോളിവുഡ് താരറാണിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ആരാധകരുടെ പ്രിയങ്കരിയായ പ്രിയങ്ക ചോപ്ര വിവാഹ ശേഷം അധികം സിനിമ ചെയ്തിട്ടില്ലെങ്കിലും, സമൂഹമാധ്യമങ്ങളിൽ മറ്റും സജീവമാണ്. ഇപ്പോഴിതാ പ്രിയങ്കയുടെ ഫോട്ടോയും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ലഭിച്ച പദ്‍മശ്രീ പുരസ്‍കാരത്തിന്റെ ഓർമ്മകളാണ് താരം തന്റെ ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

എന്റെ ഫോട്ടോകളിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയൻ പുരസ്‍കാരമായ പദ്‍മശ്രീ ലഭിച്ചത് ഓര്‍മ വരുന്നു. അവിശ്വസിനീയമായ നിരവധി ഓര്‍മകള്‍ തിരികെ തരുന്നു. തീര്‍ച്ചയായും ഇത് വ്യക്തിപരമായ ഒരു നേട്ടമാണെങ്കിലും കുടുംബത്തിന് നല്‍കിയ സന്തോഷവും അഭിമാനവും ഒക്കെ കൊണ്ട് ഇത്രമാത്രം പ്രത്യേകതയുള്ളതായി. സൈനിക പശ്ചാത്തലത്തിലുള്ളതാണ് കുടുംബം. എന്റെ കുടുംബത്തിനും എനിക്കും പദ്‍മശ്രീ പുരസ്‍കാരത്തിന്റെ ആദരവ് എത്രത്തോളമുണ്ടെന്ന് വിശദീകരിക്കാൻ പോലും കഴിയില്ല. അന്ന് എനിക്കൊപ്പം എന്റെ മുത്തശ്റി, മൂത്ത അമ്മാവൻ, എന്റെ അമ്മ, സഹോദരൻ, അമ്മായിമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. രാഷ്‍ട്രപതിഭവനില്‍ ചടങ്ങില്‍ ആവേശത്തില്‍ അവരുണ്ടായി. മൂത്ത അമ്മാവൻ സൈനിക യൂണിഫോമില്‍ വന്ന് അഭിമാനത്തോടെ ഇരിക്കുമ്പോള്‍ എനിക്ക് കൃത്യമായി മനസിലായി എത്രത്തോളം പ്രധാന്യമുണ്ടെന്ന്. മിസ് ചെയ്‍ത ഒരേയൊരു ആള്‍ എന്റെ അച്ഛനാണ്. ശരീരം കൊണ്ട് അദ്ദേഹം ഇല്ലായിരുന്നെങ്കിലും എനിക്കൊപ്പം എപ്പോഴുമുണ്ട്. എന്റെ യാത്രകളുടെയും മുന്നേറ്റത്തിന്റെയും പ്രധാന ഭാഗം അച്ഛനാണ് എന്നും പ്രിയങ്ക ചോപ്ര കുറിക്കുന്നു.

‘ടെക്സ്റ്റ് ഫോര്‍ യു’ എന്ന് താല്‍ക്കാലികമായി പേരിട്ട ഒരു ഹോളിവുഡ് ചിത്രം പ്രിയങ്ക ചോപ്രയുടേതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജിം സ്റ്റോറേജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button