GeneralNEWS

ഞാൻ ഷൂട്ടിങ്ങിന് പോകുന്ന സമയത്ത് കണ്മണി ഒരുപാട് അഡ്ജസ്റ്റ് ചെയ്തു; വിശേഷങ്ങൾ പങ്കുവെച്ച് മുക്ത

സീരിയൽ ചെയ്യുന്ന സമയത്ത് ഭർത്താവാണ് മകളെ നോക്കിയിരുന്നത്

പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് മുക്ത. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന നടി കൂടത്തായി എന്ന പരമ്പരയിലൂടെ വീണ്ടും സ്‌ക്രീനിലേക്കെത്തി കുടുംബപ്രേക്ഷകരടക്കമുള്ള ആരാധകരുടെ ഇഷ്ടം വീണ്ടും നേടിയെടുത്തിരിക്കുകയാണ്. അടുത്തിടയിലാണ് പരമ്പര അവസാനിച്ചത്. ഇടവേളയ്ക്കു ശേഷമുള്ള അഭിനയരംഗത്തെ വിശേഷങ്ങളും മറ്റും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ തിരക്കുകൾക്കിടയിൽ മകൾ കണ്മണി അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മുക്ത. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

വീണ്ടും അഭിനയരംഗത്തേക്ക് വരൻ പ്രധാന കാരണം തന്റെ ഭർ‍ത്താവും മകളുമാണെന്നാണ് മുക്ത പറയുന്നത്. സീരിയൽ ചെയ്യുന്ന സമയത്ത് ഭർത്താവാണ് മകളെ നോക്കിയിരുന്നത്. കുഞ്ഞും ഒരുപാട് അഡ്ജസ്റ്റ് ചെയ്തിരുന്നു. എല്ലാത്തിനും അമ്മ വേണമെന്ന് നിർബന്ധം പിടിച്ചിരുന്നില്ല. എന്റെ അഭിനയത്തിനോടുള്ള താൽപര്യം മകൾക്ക് നന്നായി അറിയാം. അതിനാൽ തന്നെ തന്നോട് ജോലിക്ക് പോകാൻ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. വളരെ ചെറിയ കുട്ടിയായിട്ടും പക്വതയോടെയാണ് കാര്യങ്ങൾ സംസാരിക്കുന്നത്. അതിൽ താൻ ഏറെ സന്തോഷവതിയാണെന്നും മുക്ത അഭിമുഖത്തിൽ പറയുന്നു.

ചിത്രീകരണ തിരക്കുകൾക്കിടയിലും മകളുടെ കാര്യങ്ങൾ താൻ കൃത്യമായി നോക്കിയിരുന്നു. ഈ പ്രായത്തിൽ കൺമണിക്ക് അമ്മയിൽ നിന്ന് ലഭിക്കേണ്ടതൊന്നും നഷ്ടപ്പെടാൻ ഞാൻ അനുവദിച്ചിരുന്നില്ല. അമ്മ എന്ന നിലയിൽ കൺമണിയുടെ ഒന്നും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിക്കുന്നില്ലെന്നും നടി പറയുന്നു. പരമ്പര അവസാനിച്ചതിന് തൊട്ട് പിന്നാലെ ആരാധകരോട് നന്ദി പറഞ്ഞ് മുക്ത രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം പേജിൽ ഒരു വൈകാരിക വീഡിയോ പങ്കുവെച്ച് കൊണ്ടാണ് നടി ആരാധകരോട് നന്ദി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button