പ്രേഷകരുടെ പ്രിയങ്കരിയായ നടി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ‘ആൻഡ് ജിൽ’. ചിത്രത്തിൽ മഞ്ജുവും ഒരു ഗാനം ആലപിക്കുന്നുണ്ട്. മഞ്ജു പാടിയ പാട്ടിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു കഴിഞ്ഞു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കിം കിം എന്ന് തുടങ്ങുന്ന ഗാനമാണ് മഞ്ജു ആലപിച്ചിരിക്കുന്നത്. എന്നാൽ ഗാനത്തിന്റെ വരികളാണ് ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത്.
‘കാന്താ തൂകുന്നു തൂമണം’ എന്ന നാടക ഗാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബി.കെ ഹരിനാരായണനാണ് രചന നിര്‍വഹിച്ചത്. രാം സുരേന്ദര്‍ ഈണമിട്ട് നടി മഞ്ജുവാര്യരാണ് പാടിയിരിക്കുന്നത്. രചനാപരമായും ആലാപന ശൈലിയിലും ഏറെ സവിശേഷതകളുള്ള പാട്ടാണിത്. ‘കിംകിംകിംകിംകിംകിം, വരാത്തതെന്തേ, മേമേമേമേമേമേമേ’ എന്നിങ്ങനെ നീളുന്ന വരികളെക്കുറിച്ച് ഇപ്പോൾ ബി.കെ ഹരിനാരായണന്‍ പറയുന്നു.
‘കിം എന്ന വാക്കിന് എന്തേ എന്നര്‍ത്ഥമുണ്ട് സംസ്‌കൃതഭാഷയില്‍.മേ എന്ന വാക്കിന് എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ് അര്‍ത്ഥം വരുന്നത്. അപ്പോള്‍ മൊത്തം വരിയുടെ അര്‍ത്ഥം ‘എന്തേ എനിയ്ക്കുവേണ്ടി വരാത്തതെന്തേ’ എന്നാകുമെന്ന് ഹരിനാരായണന്‍ കുറിച്ചു.
Post Your Comments