GeneralLatest NewsMollywoodNEWS

ഇതായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ച വിവാഹം; സഹോദരന്റെ വിവാഹചിത്രങ്ങളുമായി പ്രിയതാരം

സഹോദരന്‍ ലയണല്‍ ലിഷോയുടെ വിവാഹചിത്രങ്ങളാണ് ലിയോണ പങ്കുവയ്ക്കുന്നത്

ഇഷ്ക്’, ആന്‍മേരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടിയാണ് ലിയോണ ലിഷോയ്. സിനിമാ-സീരിയല്‍ താരമായ ലിഷോയിയുടെ മകളായ ലിയോണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

സഹോദരന്‍ ലയണല്‍ ലിഷോയുടെ വിവാഹചിത്രങ്ങളാണ് ലിയോണ പങ്കുവയ്ക്കുന്നത്. നവംബര്‍ 25നായിരുന്നു ലയണലും താനിയയും തമ്മിലുള്ള വിവാഹം. 26ന് ആതിരപ്പള്ളിയില്‍ വെച്ച്‌ റിസപ്ഷനും നടത്തി. പ്രകൃതിയോടിണങ്ങിയ രീതിയിലുള്ള തീം റീസപ്ഷന്‍ ആയിരുന്നു ഒരുക്കിയത്.

https://www.instagram.com/p/CIFtwqoF7LY/?utm_source=ig_embed

“ഞങ്ങളെപ്പോഴും ആഗ്രഹിച്ചതുപോലെയായിരുന്നു ഇത്, പ്രകൃതിയോടിണങ്ങി, ലാളിത്യത്തോടെ. നല്ല സംഗീതം. പ്രിയപ്പെട്ടവരുടെ സാന്നിധ്യം. ധാരാളം ഫണ്‍,” ചിത്രങ്ങള്‍ പങ്കുവച്ച്‌ ലിയോണ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button