ലാൽ ജേസ് ചിത്രമായ നീനയിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ദീപ്തി സതി. ലോക്ക് ഡൗണിന് ശേഷം മുംബൈയിയിരുന്ന തന്റെ പ്രിയപ്പെട്ട സ്ഥലമായ കൊച്ചിയിലേയ്ക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം കേരളത്തിലേക്ക് വരൻ പോകുന്ന വിശേഷം പങ്കുവെച്ചത്.
കേരളത്തിൽ തനിക്ക് നിറയെ സുഹൃത്തുക്കളുണ്ട്. അവരെ കാണണമെന്നും നല്ല ഭക്ഷണം കഴിക്കണമെന്നും നടി പറയുന്നു. അതിനോടൊപ്പം തന്നെ തന്റെ പ്രിയ സുഹൃത്ത് പേളിമാണിയെ കാണാനുള്ള ആഗ്രഹവും നടി പ്രകടിപ്പിച്ചു.
പേളി മാണി താരം അമ്മയാകാൻ തയ്യാറെടുക്കുകയാണ്. ഗർഭിണിയായതിന് ശേഷം താൻ പേളിയെ നേരിൽ കണ്ടിട്ടില്ല. ബേബി ബമ്പ് കാണാണം. കൂടാതെ കേരളം തൻറെ ഹോം ഗ്രൗണ്ട് പോലെയാണെന്നും ദീപിതി കൂട്ടിച്ചേർത്തു.
ലോക്ക് ഡൗൺ കാലം തനിക്ക് വിരസമായിരുന്നില്ല അച്ഛനും അമ്മയ്ക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തനിക്കായി.. മധു വാര്യർ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യർ, ബിജു മേനോൻ ചിത്രമായ ലളിതം സുന്ദരമാണ് ദീപ്തി സതിയുടെ ഏറ്റവും പുതിയ ചിത്രം.
Post Your Comments