
മിമിക്രിയിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. ലെറ്റ് മി ടോക്കിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു.
കാസറ്റില്‍ പേരും ഫോട്ടോയും വരിക. ദിലീപേട്ടനും നാദിര്‍ഷക്കയുമൊക്കെയുള്ള ദേ മാവേലി കൊമ്പത്തില്‍ പങ്കെടുക്കുക, മഞ്ജു വാര്യരെ കണ്ട് സംസാരിക്കുക ഈ രണ്ട് കാര്യങ്ങളായിരുന്നു വലിയ സ്വപ്‌നമായി കൊണ്ടുനടന്നിരുന്നതെന്നു ധർമജൻ പറയുന്നു. മിമിക്രിയുമായി വിദേശത്ത് പോവുകയെന്നതും വലിയ സ്വപ്‌നമായിരുന്നു. ദുബായില്‍ പോയി പരിപാടി അവതരിപ്പിക്കാനായിരുന്നു ആഗ്രഹിച്ചത്. ആഗ്രഹങ്ങളൊക്കെ യുണ്ടായിരുന്നുവെങ്കിലും ചാന്‍സ് ചോദിച്ച് പോവാനൊന്നും അഭിമാനം അനുവദിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.
തന്റെ കോളേജ് പഠനം ഇടയ്ക്ക് പാതിവഴിയില്‍ വെച്ച് മുടങ്ങിയിരുന്നു. ചില പ്രശ്‌നങ്ങള്‍ കാരണം ജയിലിലേക്ക് പോവേണ്ടി വന്നിരുന്നു. അത് പഠനത്തെ ബാധിച്ചുവെന്നും ധർമജൻ പറഞ്ഞു.
Post Your Comments