ഏറെ പ്രേക്ഷകരുള്ള പരമ്പരയാണ് ഇന്ദുലേഖ. ഇതിൽ കണിമംഗലം രാമനാഥന് എന്ന കഥാപാത്രത്തിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവും അഭിനേതാവുമാണ് രഞ്ജി പണിക്കര്‍. രാമനാഥന്റെ ഭാര്യ സാവിത്രിയായി എത്തിയിരുന്നത് നടി ദിവ്യാ നായര്‍ ആയിരുന്നു. എന്നാല്ഇപ്പോൾ ദിവ്യ പരമ്പരയില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. പ്രിയങ്കരിയായ നടിയുടെ പെട്ടെന്നുള്ള പിന്മാറ്റം ഏറെ നിരാശയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
ദിവ്യയ്ക്ക് പകരം സുമി ആണ് സാവിത്രിയായി എത്തിയത്. കൂടാതെ കുടുംബവിളക്ക് എന്ന ഹിറ്റ് സീരിയലില്‍ വില്ലത്തിയായിേ വേഷമിട്ടിരുന്ന അമേയ നായര്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ പരമ്പരയിൽ എത്തുന്നുണ്ട്.
നായിക നായകന് ഫെയിം മാളവിക കൃഷ്ണദാസ് ആണ് ഇന്ദുലേഖ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉമാ നായര്‍, ബാലു മേനോന്, എന്നീ താരങ്ങളും പ്രധാനവേഷത്തിലെത്തുന്നു.
Post Your Comments