മിമിക്രിയിലൂടെ സിനിമാലോകത്ത് രംഗപ്രവേശനം നടത്തിയ നടനാണ് ടിനി ടോം. ഒട്ടനവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം ആരാധകർക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ തന്റെ സിനിമജ്ജീവിതത്തിനിടയിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള മറക്കാൻ പറ്റാത്ത ഓർമ്മകളാണ് ടിനി പങ്കുവെച്ചത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘മമ്മൂക്കയുടെ മൂഡ് ഇടയ്ക്കിടെ മാറും. നമ്മുടെ കേരളത്തിലെ അവസ്ഥ പോലെയാണ്. പെട്ടെന്നായിരിക്കും ക്ലൈമെറ്റ് മാറുക. അപ്പോൾ അതിന് അനുസരിച്ച് പെരുമാറാൻ അറിയണം. നമ്മൾ ഓടിച്ചെന്ന് ഹലോ മമ്മൂക്ക എന്ന് പറഞ്ഞാൽ ‘ആരാണ്, എന്താണെന്ന് ചോദിക്കും ചിലപ്പോൾ’. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഒരു ലിമിറ്റുണ്ട്.
ഒരിക്കൽ പനമ്പള്ളി നഗറിൽ ഒരു സിനിമാ ഓഫീസിന്റെ വലിയൊരു ഉദ്ഘാടനം ചെയ്യാൻ മാമൂട്ടി വരുകയാണ് . ഞാൻ കുറച്ച പതുങ്ങി മാറി നിൽക്കുകയാണ് എന്നാൽ പുള്ളി പെട്ടന്ന് എന്റെ അടുത്ത് വന്നു നിന്നു. എന്തിയേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിച്ചു. ആദ്യം ഞാൻ പേടിച്ചു എന്തിനാണ് അദ്ദേഹം വിളിക്കുന്നത് എന്ന് അറിയില്ലലോ. അപ്പോൾ ജനങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്. ഞാൻ അവിടെ ഹീറോയായി. കാരണം അവിടെ അത്രയും താരങ്ങൾ നിറഞ്ഞ് നിൽക്കുമ്പോൾ എന്നെ വിളിച്ചത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളിലൊന്നാണ്.
എന്നാൽ അതെ പോലെ അദ്ദേഹം പങ്കെടുക്കുന്ന മറ്റൊരു ചടങ്ങിൽ വെച്ച് മറ്റൊരു അനുഭവം കൂടി ഉണ്ടായി. മമ്മൂക്കയെ കാണാൻ വേണ്ടി ഞാൻ ഓടി ചെല്ലുന്നു. നിറയെ ജനങ്ങൾ അവിടെ ഇരിപ്പുണ്ട്. മമ്മൂക്ക എന്നെ കണ്ടില്ല, പുള്ളി അങ്ങോട്ട് പോവുകയും ചെയ്തു. അപ്പോൾ എന്റെ അവസ്ഥ ഓർത്ത് നോക്കിക്കേ. ഞാൻ പിന്നാലെ ഓടേണ്ടി വരും. പക്ഷേ ഒരു കൈ എന്നെ വന്നിങ്ങ് പിടിച്ചു. പെട്ടെന്ന് തിരിഞ്ഞ് നോക്കുമ്പോൾ ലാലേട്ടൻ. രണ്ട് പേരും പങ്കെടുക്കുന്ന പരിപാടിയാണ്. അല്ലെങ്കിൽ ഞാൻ തകർന്ന് പോയേനെ. അല്ലെങ്കിൽ ഞാൻ ശെരിക്കും നാണംകെട്ടു പോകുമായിരുന്നു.
Post Your Comments