
പ്രേഷകരുടെ ഇഷ്ടപെട്ട താരമാണ് ജയസൂര്യ. വെത്യസ്തമായ അഭിനയശൈലിയിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ജയസൂര്യ. താരം അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ സണ്ണിയുടെ ടീസർ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ ടീസർ പുറത്തുവിട്ടത്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കുന്നത് രഞ്ജിത്ത് ശങ്കറാണ്.
നിമിഷ നേരങ്ങൾക്കുള്ളിൽ സണ്ണിയുടെ മുഖത്ത് മിന്നിമറയുന്ന ഭാവഭേദങ്ങളാണ് ടീസറിലുളളത്. മുപ്പത് സെക്കൻഡുമാത്രമുള്ള ടീസറിനിടയിലൂടെ ചിരിയും ദേഷ്യവും സങ്കടവും നിസ്സഹായതയും നീരസവും പുച്ഛവുമൊക്കെ ജയസൂര്യയുടെ മുഖത്ത് തെളിയുന്നുണ്ട്.
ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രം ഒരു മ്യുസീഷനായാണ് താരം എത്തുന്നത്.
ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് ഛായാഗ്രാഹകൻ മധു നീലകണ്ഠനാണ്. ഷമീർ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചിയും ദുബായിലുമായാണ്.
Post Your Comments