വികൃതി’യെന്ന ചിത്രത്തില്‍ സൗബിന്റെ അമ്മ വേഷത്തിലെത്തി ജനശ്രദ്ധ നേടിയ നടി ഗ്രേസി വിടപറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന താരത്തിന് ന്യൂമോണിയകൂടി ബാധിച്ചതോടെ ആരോഗ്യം മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഗ്രേസിയ്ക്ക് വിടനല്‍കി കൊണ്ട് നടി ഷൈനി സാറ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. “കാണാം കാണാം എന്ന് പറഞ്ഞൊടുവില്‍ കണ്ടതിങ്ങനെയാണല്ലോ ചേച്ചീ,” എന്ന വേദനയോടെയാണ് ഷൈനി കുറിപ്പ് പങ്കുവയ്ക്കുന്നത്.
read also:എപ്പോള്‍ വേണമെങ്കിലും അമ്മയാകാം; 34-ാം വയസ്സില്‍ അണ്ഡം ശീതീകരിച്ചു സൂക്ഷിച്ച് നടി
“വികൃതി കണ്ടു കഴിഞ്ഞു ശ്രീകുമാര്‍ ചേട്ടന്റെയടുത്ത് നിന്നും നിന്നും സൗബിന്റെ അമ്മയായി അഭിനയിച്ച നടിയുടെ നമ്ബര്‍ വാങ്ങിയപ്പോള്‍ ഒന്ന് ഞെട്ടി. ഗ്രേസി എന്ന പേര് കണ്ടപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഉള്ള ഒരു ഉമ്മയാകും എന്നാണ് കരുതിയത്. സംസാരിച്ചു തുടങ്ങിയപ്പോള്‍ ഏതോ ജന്മങ്ങളില്‍ തുടങ്ങിയ ബന്ധം പോലെ. മരിച്ചു പോയ എന്റെ അമ്മയുടെ ഛായ എവിടെയൊക്കെയോ. പിന്നീടങ്ങോട് വിളികള്‍ തുടര്‍ന്നു. കാണല്‍ മാത്രം ഉണ്ടായില്ല. കോവിഡ്, എന്റെ തിരക്കുകള്‍ അങ്ങനെ അങ്ങനെ ആ കാണല്‍ ഇങ്ങനെ ആയി. ഈ സങ്കടം ഒരിക്കലും തീരില്ല ഗ്രേസിച്ചേച്ചി.” ഷൈനി കുറിച്ചു
Post Your Comments