BollywoodGeneralLatest NewsNEWS

തന്നെ വിശ്വാസമില്ലെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു; ആദ്യ ഡേറ്റിങ് അനുഭവത്തെക്കുറിച്ചു റണ്‍ബീര്‍ കപൂര്‍

കപില്‍ ശര്‍മ അവതാരകനായി എത്തുന്ന ഷോയിലാണ് റണ്‍ബീര്‍ ആദ്യ ഡേറ്റിങ് അനുഭവം പങ്കുവച്ചത്.

ബോളിവുഡ് ഗോസിപ് വാര്‍ത്തകളിലും സ്ഥിരം ഉയരുന്ന പേരാണ് യുവനടൻ റണ്‍ബീർ കപൂറിന്റേത്. ദീപിക പദുകോണുമായുള്ള പ്രണയവും പാക്കിസ്ഥാന്‍ നടി മഹീറ ഖാനോപ്പമുളള ചിത്രങ്ങളും ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാ വിഷയങ്ങളായിരുന്നു.നടി ആലിയ ഭട്ടുമായി പ്രണയത്തിലാണ് റണ്‍ബീര്‍. ഇരുവരുടേയും വിവാഹം ഉടന്‍ ഉണ്ടായേക്കും എന്നും വാര്‍ത്തകളുണ്ട്.

തന്റെ ആദ്യ ഡേറ്റിങ്ങിനെ കുറിച്ച്‌ റണ്‍ബീര്‍ പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കപില്‍ ശര്‍മ അവതാരകനായി എത്തുന്ന ഷോയിലാണ് റണ്‍ബീര്‍ ആദ്യ ഡേറ്റിങ് അനുഭവം പങ്കുവച്ചത്. എട്ടാം ക്ലാസിൽ പഠിച്ചപ്പോൾ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി ഡേറ്റിന് പോയപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ച്‌ റണ്‍ബീര്‍ പറയുന്നത് ഇങ്ങനെ,

read also:ഒറ്റയ്ക്ക് ജീവിച്ചു, പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു, എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി; മീര നന്ദന്‍

“സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴുണ്ട് ആ പെണ്‍കുട്ടി ഒരു മൂലയില്‍ ഇരുന്ന് കരയുന്നു. വലിയ ഹീറോയെ പോലെ അവളുടെ അടുത്തു പോയി എന്തിനാണ് കരയുന്നതെന്ന് ഞാന്‍ ചോദിച്ചു. അതിന് ആ കുട്ടി നല്‍കിയ മറുപടി എനിക്ക് നിന്നെ വിശ്വാസമില്ല എന്നായിരുന്നു. അവളുടെ വിശ്വാസം നേടാന്‍ എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ എനിക്കറിയില്ലായിരുന്നു. പിന്നെ രണ്ട് കൈയ്യും നീട്ടി ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ആ പെണ്‍കുട്ടിയോട് ചോദിച്ചു.” അതായിരുന്നു തന്റെ ആദ്യ ഡേറ്റെന്ന് റണ്‍ബീര്‍ പറയുന്നു.

അതിന് ശേഷം എന്താണ് ഉണ്ടായതെന്നായിരുന്നു പരിപാടിയുടെ അവതാരകനായ കപില്‍ ശര്‍മയുടെ അടുത്ത ചോദ്യം. എന്നാല്‍ പിന്നീടൊരിക്കലും ആ പെണ്‍കുട്ടി തനിക്കൊപ്പം ഡേറ്റിന് വന്നിട്ടില്ലെന്നായിരുന്നു റണ്‍ബീറിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button