
മലയാളികളുടെ ഇഷ്ടപെട്ട നടിയാണ് നസ്രിയ നാസിം. താരത്തിന്റെ എല്ലാ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ നസ്രിയ കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛനും സഹോദരനുമൊപ്പം പൂളിൽ നിൽക്കുന്ന നസ്രിയയുടെ ചിത്രമാണ് കാണാൻ കഴിയുന്നത്. അമ്മ ഒപ്പം കൂടിയില്ലെങ്കിലും കരയിലിരുന്ന് സപ്പോർട്ട് നൽകുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം നവീൻ പോസ്റ്റ് ചെയ്ത ചിത്രമാണിത്.
‘അമ്പിളി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് നവീൻ. ഫഹദിന്റെ അനുജൻ ഫർഹാൻ ഫാസിലാണ് ക്യാമറയ്ക്കു പിന്നിൽ. നസ്രിയയുടെ വളർത്തു നായ ഓറിയെയും ചിത്രത്തിൽ കാണാം.
Post Your Comments