
നടനും സംവിധായകനുമായ നാദിർഷായുടെ മകളുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ ദിലീപും കാവ്യയ്ക്കുമൊപ്പം മകൾ മീനാക്ഷിയും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ ചടങ്ങിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
മീനാക്ഷിയും നമിതയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ആയിഷയുടേയും ബിലാലിന്റേയും വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകനാണ് ബിലാൽ. സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പടെയുള്ളവരായിരുന്നു എൻഗേജ്മെന്റിൽ പങ്കെടുക്കാനായെത്തിയത്.
മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നമിത പ്രമോദ്്. ഞാൻ എന്നും വിളിക്കുന്ന കൂട്ടുകാരികളിലൊരാളാണ് മീനൂട്ടി. ഞങ്ങൾ ഇരുവരും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്നും താരം മുൻപ് പറഞ്ഞിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് രാജകുമാരിയെപ്പോലെയായാണ് ഇവരും എത്തിയത്.
Post Your Comments