GeneralNEWS

പാവടയും ജാക്കറ്റ് അണിഞ്ഞ് കിടിലൻ ലുക്കിൽ മഡോണ ; താരത്തിന്റെ ശൈത്യകാല ലുക്ക് വൈറലാകുന്നു

കാറിനരുകിൽ നിൽക്കുന്ന മറഡോണയുടെ ചിത്രത്തിനാണ് കൂടുതൽ കമന്റുകൾ ലഭിച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഡോണ സെബാസ്റ്റ്യൻ. നിവിൻ പോളി നായകനായെത്തിയ പ്രേമം ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നല്ലൊരു ഗായിക കൂടിയാണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി ചുവട് ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ശൈത്യ കാലത്തെ മനോഹരമാക്കുന്ന പുത്തൻ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

പച്ച നിറത്തിലുളള വസ്ത്രം ധരിച്ച് കൊണ്ടാണ് നടി പോസ് ചെയ്തിരിക്കുന്നത്. പച്ച നിറത്തിലുള്ള പാവാടയ്ക്കും ജാക്കറ്റിനോടൊപ്പം ഗോൾഡൻ നിറത്തുലുള്ള അൽപം വലിയ കമ്മലാണ് അണിഞ്ഞിരിക്കുന്നത്. മറ്റ് ആഭരണങ്ങളൊന്നും മഡോണ ഉപയോഗിച്ചിട്ടില്ല. മുടി അൽപം ഉയർത്തി കെട്ടി വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നടി ഐശ്വര്യ ലക്ഷ്മിയും മഡോണയുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. പച്ച വസ്ത്രം ധരിച്ച് ചുവന്ന കാറിനരുകിൽ നിൽക്കുന്ന മറഡോണയുടെ ചിത്രത്തിനാണ് കൂടുതൽ കമന്റുകൾ ലഭിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button