BollywoodCinemaGeneralNEWSWOODs

ശിവന്റെയും മഹാകാളിയുടെയും വേഷം കെട്ടിയവര്‍ കാര്‍ തള്ളുന്നു, രാമനായി വേഷം കെട്ടിയ നടനെ അസഭ്യം പറയുകയും തല്ലുകയും ചെയ്യുന്നു; പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍ സംഘടനകള്‍

'ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു' എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.   

ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുകയും മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു സംവിധായകന്‍ അനുരാഗ് ബസുവിനും ‘ലുഡോ’യ്ക്കുമെതിരെ പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍ സംഘടനകള്‍.  നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ‘ലുഡോ’യിൽ നടന്‍ രാജ്കുമാര്‍ റാവോ രാവണന്റെ സഹോദരി ശൂര്‍പ്പണഖയായി വേഷം കെട്ടുന്നുണ്ട്.

രാമനായി വേഷം കെട്ടിയ നടനെ രാജ്കുമാര്‍ അസഭ്യം പറയുകയും തല്ലുകയും ചെയ്യുന്നുണ്ട്. കൂടാതെ ശിവന്റെയും മഹാകാളിയുടെയും വേഷം കെട്ടിയ രണ്ടു പേര്‍ കാര്‍ തള്ളുന്നുണ്ട്. ഈ രംഗങ്ങളാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതത്തെ പരിഹസിക്കുകയാണ് സംവിധായകന്‍ എന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്

‘ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button