Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsNEWS

“തുഗ്ലക് ” എന്ന വിഡ്ഢി രാജാവിന്റെ കസേരയിലേക്ക് മറ്റൊരു പേരും കൂടി ചരിത്രം എഴുതിച്ചേർത്തിരിക്കുന്നു; പിണറായി വിജയൻ പരാജിതനായ മുഖ്യമന്ത്രിയെന്ന് നടൻ ദേവൻ

118 A യുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

മുഖ്യമന്ത്രി പിണറായി വിജയൻ പരാജിതനായ മുഖ്യമന്ത്രിയെന്ന് നടൻ ദേവൻ. കേരള പൊലീസ് ആക്ട് 118 A യുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലയാളി ജയിച്ചു.. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം തോറ്റു..
ജനാധിപത്യത്തിന്റെയും അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെയും കടക്കൽ കോടാലി വയ്ക്കുന്ന കിരാത നിയമം പിൻവലിച്ചിരുന്നു, കുറച്ചു നിമിഷങ്ങൾക്ക് മുൻപ്… കേരള പോലീസ് ആക്ട്… 118 A…
ആദ്യം അഭിനന്ദനം പറയേണ്ടത് ” മറുനാടൻ ” സാജൻ സ്കറിയാ കാണു…സാജന്റെ പൗരബോധത്തിന്റെ മുൻപിൽ നിര്ഭയത്വത്തിന്റെ മുൻപിൽ സവിനയം തലകുനിച്ചുകൊണ്ടു ഞാൻ തുടരട്ടെ…

സാജന്റെ ആഹ്വാനം പിന്തുടർന്ന് മറ്റെല്ലാ മാധ്യമങ്ങളും പ്രബുദ്ധരായ മലയാളി സമൂഹവും ഉയർത്തിവിട്ട കൊടുംകാറ്റിനു മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയിരുന്നു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ… പരാജിതനായ മുഖ്യമന്ത്രി ആണ് താനാണ് വീണ്ടും തെളിയിച്ചിരിക്കുന്നു…

https://www.facebook.com/devantheofficial/posts/1736183513219596

പണ്ട് ചരിത്രത്തിൽ എഴുതപ്പെട്ട “തുഗ്ലക് ” എന്ന വിഡ്ഢി രാജാവിന്റെ കസ്സേരയിലേക്കു മറ്റൊരു പെരുംകുടി ചരിത്രം എഴുതുകയാണ്..പ്രബുദ്ധമായ ജനശബ്ദത്തിനും കുട്ടായ്മക്കും മുൻപിൽ എതു ക്രൂരനായ ഭരണാധികാരിയും തകരും… ചരിത്രം എഴുതിവെച്ചിട്ടുണ്ട്…
“ബുദ്ധി പണയം ” വച്ച ( സാജനോട് കടപ്പാട് ) ഒരു മുഖ്യമന്ത്രിയും ഭരണകൂടവും, എതോ ഒരു ബുദ്ധിയില്ലാത്ത ഉപദേശകൻ എഴുതിക്കൊടുത്ത വരികൾക്ക് താഴെ ഒപ്പിട്ടു മുഖ്യമന്ത്രി…

ജനങ്ങളെ ഒരു നിമിഷമെങ്കിലും ഓർത്തില്ല, നമ്മുടെ മുഖ്യമന്ത്രി… ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാത്ത ഒരു മുഖ്യമന്ത്രി ആയിപ്പോയി നമ്മൾക്ക്…
ഇന്ത്യൻ ഭരണഘടനയും പൗരസ്വാതന്ദ്ര്യവും നീണാൾ വാഴട്ടെ…
കേരളം ജയിക്കട്ടെ.

https://www.facebook.com/devantheofficial/posts/1736183513219596

ജയ് ഹിന്ദ്
സ്നേഹാദരങ്ങളോടെ,
നിങ്ങളുടെ സ്വന്തം,
ദേവൻ ശ്രീനിവാസൻ….

 

https://www.facebook.com/devantheofficial/posts/1736183513219596

shortlink

Related Articles

Post Your Comments


Back to top button