Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralNEWS

അച്ഛനാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ ചിരു നൽകിയ സമ്മാനം ; ഓർമ്മകൾ പങ്കുവെച്ച് മേഘ്ന

ചിരുവിൻറേയും മേഘ്നയുടേയും എൻഗേജ്മെൻറ് ആനിവേഴ്സറി ദിനത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്

പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് മേഘ്‌ന രാജ്. സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം. 10 വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായത്. കുടുംബത്തിലേക്ക് പുതിയ അതിഥി വരാൻ പോകുന്ന സന്തോഷത്തിനിടയിലാണ് ചിരഞ്ജീവിയുടെ വിയോഗം.കുഞ്ഞിലൂടെ ചിരു പുനർജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. തന്നെ വിട്ട് പ്രിയതമൻ എങ്ങും പോയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

ഇരുവരുമൊത്തുള്ള നിരവധി ചിത്രങ്ങൾ മേഘ്‌ന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ചിരു നൽകിയ സമ്മാനത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന.  നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേയെന്നായിരുന്നു മേഘ്‌ന കുഞ്ഞിനോട് പറഞ്ഞത്. മനോഹരമായൊരു പാവക്കുട്ടിയെയായിരുന്നു ചിരു ഭാര്യയ്ക്ക് സമ്മാനിച്ചത്. കുഞ്ഞിനെ കാണും മുൻപായാണ് അദ്ദേഹം യാത്രയായത്.

തൊട്ടിൽ കെട്ട് ചടങ്ങിന് പിന്നാലെയായി കുഞ്ഞിൻറെ പേരിടൽ ചടങ്ങും വിപുലമായി നടത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ചിരുവിൻറേയും മേഘ്നയുടേയും എൻഗേജ്മെൻറ് ആനിവേഴ്സറി ദിനത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്.

shortlink

Post Your Comments


Back to top button