ബോളിവുഡിലെ താര സുന്ദരികളിൽ ഒരാളാണ് അനുഷ്ക ശർമ്മ. ചുരുങ്ങിയ സമയംകൊണ്ടാണ് താരം ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. താരത്തിന്റെയും ഭര്ത്താവ് കോഹ്‌ലിയുടെയും ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഗർഭിണിയായ താരത്തിന്റെ വിശേഷങ്ങൾ പലപ്പോഴും വർത്തയാകാറുണ്ട്. ഇപ്പോഴിതാ അനുഷ്കയുടെ പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
മിനി യെല്ലോ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട നടിയുടെ പുത്തൻ ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം വസ്ത്രത്തിന്റെ വിലയാണ്
ഇപ്പോൾ ചർച്ചയാകുന്നത്. വസ്ത്രത്തിനായി ചിലവഴിച്ച തുക 17,000 ത്തോളം രൂപയാണ്. തേരാ എന്ന് പേരുള്ള വസ്ത്രമാണ് അനുഷ്ക ധരിച്ചിരിക്കുന്നത്
അനിത ഡോങ്‌റേയുടെ ലേബലിലെ വസ്ത്രമാണ് അനുഷ്ക അണിഞ്ഞിരിക്കുന്നത്. എംബ്രോയിഡറി വർക്കും ചേർന്ന വസ്ത്രമാണിത്. കൈമുട്ടോളം നീളുന്ന ബലൂൺ സ്ലീവാണ് മറ്റൊരു പ്രത്യേകത. .
വസ്ത്രത്തിന് ഇണങ്ങുന്ന വിധം ഹെയർ സ്റ്റൈലും, കമ്മലും, ഷൂസും മേക്കപ്പും അനുഷ്ക അണിഞ്ഞിട്ടുണ്ട് .2021 ജനുവരി മാസത്തിൽ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് അനുഷ്ക.
Post Your Comments