
ആരാധകരുടെ ഇഷ്ടപെട്ട നടനാണ് അഭിഷേക് ബച്ചൻ. ബോളിവുഡിലെ പ്രേഷകരുടെ ഇഷ്ടപെട്ട താരജോഡികൾ കൂടിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. ബോബ് ബിശ്വാസ് എന്ന പുത്തൻ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുത്തൻ ലുക്ക്.
സിനിമയുടെ ചിത്രീകരണം കൊൽക്കത്തയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ദിയ അന്നപൂർണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാംഗദ സിംഗ്, അമർ ഉപധ്യായ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റർടെെൻമെന്റാണ് ചിത്രം നിർമിക്കുന്നത്. നിരവധിപേരാണ് ഇതിനോടകം ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments