CinemaNEWS

പ്രണയ തകർച്ചയിൽ നിന്ന് എന്നെ മടക്കിക്കൊണ്ടുവന്നത് വിജയ് എന്ന് രശ്മിക

വിവാഹനിശ്ചയം വരെ എത്തിയ ബന്ധം തകർച്ചയിലായതോടെ മാനസികമായി തകർന്നുവെന്ന് രശ്മിക പറയുന്നു

ചുരുങ്ങിയ സമയംകൊണ്ട് പ്രേഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾ ഉൾപ്പടെയുള്ളവരുടെ ഇഷ്ടപെട്ട താരജോഡികളായി മാറിയവരാണ് വിജയ്‌ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും മറ്റു എല്ലാ ചിത്രങ്ങളും ഹിറ്റായി മാറുകയും ചെയ്തു. ഇതോടെ താരങ്ങള്‍ അടുപ്പത്തിലാണെന്ന സ്ഥിരം ഗോസിപ്പുകളും ഉയർന്നു.

എന്നാൽ ഒരു തവണ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം ഉപേക്ഷിച്ച് സിനിമയില്‍ സജീവമാവുകയായിരുന്നു രശ്മിക. പ്രണയബന്ധം തകർന്നതോടെ മാനസികമായി തകർന്നു പോയ തന്നെ തിരികെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സുഹൃത്തിനെക്കുറിച്ച് തുറന്നു പറയുകയാണ് രശ്മിക ഇപ്പോൾ.

സിനിമയിലെത്തിയതിന് പിന്നാലെ നടന്‍ രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിലാകുകയും തുടർന്ന് വിവാഹനിശ്ചയം വരെ എത്തിയ ബന്ധം
തകർച്ചയിലായതോടെ മാനസികമായി തകർന്നുവെന്ന് താരം പറയുന്നു. പ്രണയം പരാജയമായപ്പോള്‍ ഒപ്പം നിന്നത് വിജയ് ആയിരുന്നുവെന്നു രശ്‌മിക പറയുന്നു. ഗീതാഗോവിന്ദം എന്ന സിനിമയാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഗീതാഗോവിന്ദത്തിന് ശേഷം ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

എന്നാൽ ഒരു പൊതുപരിപാടിയ്ക്കിടെ വിവാഹനിശ്ചയം മുടങ്ങിയതിന് കാരണം വിജയ് ആണോ എന്നൊരു റിപ്പോര്‍ട്ടര്‍ രശ്മികയോട് ചോദിച്ചിരുന്നു. ‘എനിക്ക് നിങ്ങളുടെ ചോദ്യം എന്താണെന്ന് മനസിലായില്ല. എങ്കില്‍ പോലും അത് നിങ്ങള്‍ ആരുടെയും ബിസിനസല്ല. ഞാന്‍ ഉത്തരം നല്‍കുന്നത് പോലെ. ഈ ചോദ്യമെന്താണെന്ന് എനിക്ക് അറിയില്ല. ഇതെങ്ങനെയാണ് മറ്റൊരാളുടെ ബിസിനസ് ആകുന്നതെന്നും നടി തിരിച്ച് ചോദിക്കുന്നതും വാർത്തയായിരുന്നു.

രക്ഷിത് ഷെട്ടിയുമായിട്ടുള്ള പ്രണയതകര്‍ച്ചയില്‍ നിന്നും ഞാന്‍ മടങ്ങി വരികയായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് കരുതലും സുരക്ഷിതത്വവും എനിക്ക് ആവശ്യമായിരുന്നു. അതെല്ലാം വിജയ് ദേവരകൊണ്ടയില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചു. വിജയ് തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ടെങ്കിലും ഇരുവരും ഇഷ്ടത്തിലാണോ എന്ന കാര്യത്തെ കുറിച്ച് ഇനിയും വ്യക്തതയില്ല. പലപ്പോഴും ഈ ചോദ്യത്തിന് താരങ്ങൾ മറുപടി പറയാറില്ല.

 

shortlink

Post Your Comments


Back to top button