![](/movie/wp-content/uploads/2020/11/tes.jpg)
ഹാസ്യ വേഷങ്ങളിലൂടെ ആരാധക പ്രീതി നേടിയ നടിയാണ് തെസ്നി ഖാന്‍. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തന്റെ രാഷ്ട്രീയ കാഴ്ചപാടുകൾ പങ്കുവയ്ക്കുകയാണ് താരം. ഇപ്പോള്‍ കേരളത്തില്‍ ഇപ്പോഴുള്ള ഭരണത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല, ഏത് പാര്‍ട്ടി ഭരണത്തില്‍ വന്നാലും ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് സിനിമ താരം തെസ്‌നി ഖാന്‍ പറയുന്നു.
”പ്രളയ സമയത്തും കൊവിഡ് പ്രതിസന്ധിയിലും, എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ പാര്‍ട്ടി നോക്കിയല്ല, മറിച്ച് വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറ്. നല്ല വ്യക്തി ഏതൊ അവര്‍ക്ക് വോട്ട് ചെയ്യും. ഏത് വ്യക്തിയാണ് പഞ്ചായത്തിനോ, മണ്ഡലത്തിനോ വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുക, അവരെ ജയപ്പിക്കാനാണ് ശ്രമിക്കുക.
വനിതകള്‍ കൂടുതല്‍ രാഷ്ട്രീയത്തിലെക്ക് വരുന്നത് നല്ലതാണ്. ഭരണം തീര്‍ച്ചയായും സ്ത്രീകള്‍ വന്നാല്‍ നല്ല രീതിയില്‍ പോകും. വളരെ ചെറുപ്പം മുതലെ തെഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപ്പയോടൊപ്പം പോകാറുണ്ടായിരുന്നു.” തെസ്നി പറയുന്നു.
Post Your Comments