ഈ ഡ്രസ്സ് ചേഞ്ചും ബാത്ത്റൂം കമന്റ്‌സും ഒഴിവാക്കണം; അത് എന്റെ കൊച്ചനുജത്തിയാണ്; സദാചാരവാദികള്‍ക്ക് മറുപടിയുമായി മുടിയന്‍

തങ്ങളുടെ വീഡിയോയ്ക്ക് നേരെ എത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റിഷി

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിൽ സഹോദരങ്ങളായി എത്തി ആരാധക പ്രീതിനേടിയ താരങ്ങളാണ് റിഷി എസ്. കുമാറും ശിവാനിയും.മുടിയൻ വിഷ്ണു എന്ന കഥാപാത്രമായി വേഷമിടുന്ന റിഷിയുടെ സഹോദരി ആയാണ് ശിവാനി എത്തുന്നത്. ശിവാനിക്ക് ഒപ്പമുള്ള റിഷിയുടെ യൂട്യൂബ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

തങ്ങളുടെ വീഡിയോയ്ക്ക് നേരെ എത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റിഷി ഇപ്പോള്‍.

read also:കേരളത്തില്‍ ഇപ്പോഴുള്ള ഭരണത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല, വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറ്; തെസ്നി ഖാന്‍

‘ഈ ഡ്രസ്സ് ചേഞ്ചും ബാത്ത്റൂം കമന്റ്‌സും ഒഴിവാക്കണം. അത് എന്റെ കൊച്ചനുജത്തിയാണ്. ആര്‍ക്കാണെങ്കിലും ആ ലോജിക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. ദയവായി ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി. വീഡിയോ ആസ്വദിക്കൂ’ എന്നാണ് റിഷിയുടെ പ്രതികരണം.

ഹാന്‍ഡ്കഫ് ചലഞ്ച് എന്ന വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനിലാണ് റിഷി തന്റെ പ്രതികരണം അറിയിച്ചത്. റിഷിക്കും ശിവാനിക്കും പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Share
Leave a Comment