സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിക്കുന്ന വ്യക്തിയാണ് ഗായിക സോന മോഹപത്ര. തന്റെ അടിവസ്ത്രം ചൂണ്ടിക്കാണിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അശ്ലീലകമന്റുകള്‍ വിളിച്ചുപറഞ്ഞു അപമാനിക്കപ്പെട്ടതിനെക്കുറിച്ചു തുറന്നു പറഞ്ഞു രംഗത്തു എത്തിയിരിക്കുന്നത്. സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത് വസ്ത്രധാരണം കൊണ്ടാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയായാണ് തന്റെ അനുഭവം സോന തുറന്നു പറഞ്ഞത്.
എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന സമയത്തുണ്ടായ അനുഭവമാണ് സോന പങ്കുവച്ചത്. ‘അയവുള്ള കുര്‍ത്തിയും സല്‍വാറും ധരിച്ചാണ് ഞാന്‍ കോളജില്‍ പോയിരുന്നത്. ഒരു ദിവസം ലാബിലേയ്ക്കു നടന്നു പോകുന്നതിനിടയില്‍ അവിടെ നിന്നിരുന്ന ഏതാനും സീനിയര്‍ വിദ്യാര്‍ഥികള്‍ ചൂളമടിച്ചും എന്റെ അടിവസ്ത്രത്തെക്കുറിച്ചു വളരെ മോശമായി ഉറക്കെ വിളിച്ചു പറഞ്ഞും പരിഹസിച്ചു. അക്കൂട്ടത്തില്‍ ഒരു വിദ്യാര്‍ഥി എന്റെയടുത്തു വന്നു ചോദിച്ചു, എന്താണ് മാറിടം പൂര്‍ണമായും മറയ്ക്കുന്ന തരത്തില്‍ ഷോള്‍ ധരിക്കാത്തതെന്ന്. എന്നോടുള്ള കരുതലിന്റെ ഭാഗമായാണ് അദ്ദേഹം അന്ന് അത് ചോദിച്ചത്’- സോന പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ഐ നെവര്‍ ആസ്ക് ഫോര്‍ ഇറ്റ് എന്ന കാമ്ബയിനിന്റെ ഭാഗമായിട്ടായിരുന്നു ഗായികയുടെ പ്രതികരണം. എന്നാൽ പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇത്തരത്തില്‍ തുറന്നു പറച്ചിലുകള്‍ നടത്തുന്നതെന്ന കുറ്റപ്പെടുത്തലുമായി ഒരു വിഭാഗം രംഗത്തെത്തി. അത്ര ബുദ്ധിമുട്ടുണ്ടെങ്കില്‍ ക്ലീവേജ് കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെക്കുന്നത് എന്തിനാണ് എന്നായിരുന്നു ഒരാളുടെ ചോദ്യം. തന്റെ ശരീരമാണെന്നും അതിനാല്‍ തനിക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നുമായിരുന്നു സോന മറുപടിയായി കുറിച്ചു
Post Your Comments