
നിവാര്‍ ചുഴലിക്കാറ്റ് തീരത്തെത്തി. പ്രളയ ഭീതിയിൽ തമിഴ്നാട് വിറങ്ങലിക്കുമ്പോൾ ട്രോൾ വിഡിയോയുമായി നടൻ മൻസൂർ അലിഖാൻ. ചുഴലിക്കാറ്റുമൂലമുണ്ടായ പ്രളയവെള്ളത്തിൽ ബാത്ത്ഡബ്ബിലിരുന്ന് വിഡിയോ ചെയ്യുകയാണ് താരം.
2020ൽ സംഭവിച്ച എല്ലാ ദുരന്തങ്ങളും ചുഴലിക്കാറ്റുമൂലം നശിച്ചുപോകണമെന്ന് താരം പറയുന്നു. മൻസൂർ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയതോെടയാണ് ഇങ്ങനെയൊരു വിഡിയോയുമായിതാരമെത്തിയത്.
താരത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തുവരുന്നുണ്ട്. ഒരു നാട് മുഴുവൻ വലിയൊരു ദുരന്തഭീഷണിയിൽ നില്‍ക്കുമ്പോൾ എങ്ങനെയാണ് ഇതുപോലൊരു വിഡിയോ ചെയ്യാനാകുക എന്നാണ് പ്രധാന വിമർശനം. എന്നാൽ നേരിടാൻ ഒരുങ്ങുന്ന ദുരന്തത്തെ ഇങ്ങനെ ലാഘവത്തോടെ സമീപിക്കുകയാണ് വേണ്ടതെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments