കൊറോണയോട് അനുബന്ധിച്ച് സിനിമാ ചിത്രീകരണമെല്ലാം നിർത്തിവെച്ചിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പല സിനിമകളും ഉപാധികളോടെ ചിത്രീകരണം ആരംഭിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. ലോക്ഡൗൺ കാലത്തിന് ശേഷം സംസ്ഥാനത്ത് സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങിയെന്നത് സിനിമാപ്രേമികൾക്ക് ആശ്വാസമേകുന്ന വാർത്തയായിരുന്നു.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ഷൂട്ടിംഗ് പൂർത്തിയാക്കി. ശേഷം ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്റെ ചിത്രീകരണത്തിനായി ലൊക്കേഷനിൽ എത്തി. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം പൃഥ്വിരാജും ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി. ദിലീപ്, ടൊവിനോ തോമസ്, സുരേഷ് ഗോപി, മഞ്ജു വാര്യർ തുടങ്ങി സൂപ്പർതാരങ്ങളെല്ലാം തന്നെ ലൊക്കേഷനിൽ ഇതിനോടകം എത്തിക്കഴിഞ്ഞു.
ഇനി വരാനുള്ളത് മെഗാസ്റ്റാർ മമ്മൂട്ടി മാത്രമാണ്. മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ കാത്തിരിക്കുന്നത്. മമ്മൂട്ടി വരാൻ എത്രത്തോളമാണ് ആരാധകരും സിനിമാ താരങ്ങളും കാത്തിരിക്കുന്നതെന്നതിന്റെ തെളിവ് ആണ് നടി മംമ്ത മോഹൻദാസ് അടുത്തിടെ പറഞ്ഞ വാക്കുകൾ. “ബിലാലിനായുള്ള കട്ട വെയിംറ്റ് ആണ്. മമ്മൂക്ക ഒന്ന് വീട്ടിൽ നിന്ന് ഇറങ്ങിക്കോട്ടെ. നമ്മൾ അപ്പോൾ തന്നെ ഘൂട്ടിംഗ് തുടങ്ങും” – മംമ്ത ഒരു അഭിമുഖത്തിൽ അടുത്തിടെ പറഞ്ഞു.
പ്രീസ്റ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ പോർഷനുകൾ ആദ്യം തന്നെ തീർന്നിരുന്നു. ഇനി വരാനുള്ളത് ബിലാൽ ആണ്. ബിലാലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരു ഒന്നൊന്നര വരവ് ആയിരിക്കും അതെന്ന് ഏവരും പറയുന്നു. ഏതായാലും കൊവിഡ് നിലനിൽക്കുമ്പോഴും മമ്മൂട്ടി ഇനി എന്ന് ഷൂട്ടിംഗിനായി വരുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.
Post Your Comments