ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ദളപതി 65’. സൺ പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദീപിക പദുകോൺ നായികയായെത്തുന്നുവെന്നാണ് വിവരം.എന്നാൽ ഇതു സംബന്ധമായ ഔദ്യാഗിക പ്രഖ്യാപാനം ഇതുവരെയുണ്ടായിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ട് സത്യമാണെങ്കിൽ ദീപിക അഭിനയിക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമാകും ഇത്. ചിത്രത്തിൽ രണ്ടു നായികമാർ ഉണ്ടെന്നാണ് വിവരം. ഇതിൽ ഒരാൾ മലയാളി താരമായ മഡോണ സെബാസ്റ്റ്യൻ ആണ് എത്തുന്നതെന്നാണ് റിപ്പോർട്ട് .
എ ആർ മുരുഗദോസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനായി ആദ്യം മുന്നോട്ടുവന്നത്. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് അദ്ദേഹം ചിത്രത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് നെൽസൺ ദിലീപ്കുമാറിന്റെ പേരാണ് സംവിധായകനായി ഉയർന്ന് കേട്ടത്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കോലമാവ് കോകില ആണ് നെൽസൺ സംവിധാനം ചെയ്ത ആദ്യ ചിത്രം.
ദളപതി 65 ൽ വിജയ് യുടെ വില്ലനായി എത്തുന്നത് ബോളിവഡ് താരം ജോൺ എബ്രഹാമാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. രണ്ട് മാസ് വിജയ് ചിത്രങ്ങളാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്നത്.തിയേറ്റർ റിലീസായിട്ടാകും വിജയ് ചിത്രമായ മാസ്റ്റ എത്തുക വിജയ് സേതുപതിയാണ് ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത്.
Post Your Comments