റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് ഉണ്ണിമായ. കോമഡി അനായാസം കൈകാര്യം ചെയ്യുന്ന ഉണ്ണിമായ ചുരുങ്ങിയ സമയംകൊണ്ടാണ് പ്രേഷകരുടെ മനസ്സിൽ ഇഷ്‌ടംപിടിച്ചത്. തന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രചോദനമായി മാറിയ ഉരുവാശിയുടെ വാക്കുകൾ ഇപ്പോൾ താരം പങ്കുവെക്കുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിമായ ഇക്കാര്യം വെളിപ്പെടുത്തിയത്.
നടി ഉർവശിക്കും സംവിധായകൻ സിദ്ദിഖിനോടുമനുള്ള കടപ്പാടിനെക്കുറിച്ച് ഉണ്ണിമായ പ്രേക്ഷകരോട് തുറന്നുപറയുകയാണ്. മഴവില്ല് മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഉണ്ണിമായ മിനിസ്ക്രീനിലക്ക് എത്തുന്നത്. നൃത്തം ചെയ്യാനെത്തിയ താരം അവിചാരിതമായി സ്കിറ്റിന്റെ ഭാഗമാകുകയായിരുന്നു. ഇത് പിന്നീട് താരത്തിന്റെ അഭിനയജീവിതത്തിലേക്കുള്ള ചുവടുവെപ്പായി മാറുകയായിരുന്നു. അന്നത്തെ ഒരു അനുഭവമാണ് ഉണ്ണിമായ പറയുന്നത്.
ആ സ്കിറ്റ് കാണാൻ ഉർവശി ചേച്ചിയും ഉണ്ടായിരുന്നു. സ്കിറ്റ് കണ്ട ചേച്ചി ആ പ്രോഗ്രാമിന്റെ പിന്നണി പ്രവർത്തകരോട് എന്നെക്കുറിച്ച് അന്വേഷിച്ചു.‘‘ഏതാണ് ആ കുട്ടി”എന്നു ചേച്ചി ചോദിച്ചു. ഡാൻസ് ചെയ്യാൻ വന്നതാണ്, സ്കിറ്റിൽ പകരക്കാരിയായാ കയറിയതാണ് എന്നു ഗ്രൂമേഴ്സ് പറഞ്ഞപ്പോൾ ‘അവൾ തരക്കേടില്ലാതെ ചെയ്യുന്നുണ്ടല്ലോ. അങ്ങനെയാണെങ്കിൽ സ്കിറ്റിൽ ചെറിയ ചെറിയ വേഷങ്ങൾക്കായി അവളെ വിളിക്ക്, അവൾ ചെയ്യട്ടെ’ എന്നു ചേച്ചി പറഞ്ഞു. കൃത്യമായി പറഞ്ഞാൽ 9 വർഷം മുൻപ് സംഭവിച്ച ആ നല്ല വാക്കിലൂടെയാണ് എന്റെ കരിയറിന്റെ തുടക്കം.
സ്കിറ്റ് എന്താണെന്നു പോലും തനിക്ക് അറിയില്ലായിരുന്നു ഉണ്ണിമായ പറയുന്നു. ആദ്യത്തെ സ്കിറ്റ് കണ്ട് ഉർവശി ചേച്ചിയും സംവിധായകൻ സിദ്ദീഖ് സാറുമൊക്കെ നല്ല അഭിപ്രായം പറഞ്ഞതു തന്നെയാണ് ഏറ്റവും വലിയ അഭിനന്ദനം. അംഗീകാരങ്ങളുടെ കാര്യം പറയുകയാണെങ്കിൽ മലയാള പുരസ്കാരം, ജെ.സി. ഡാനിയേൽ പുരസ്കാരം, ഇപ്പോൾ പ്രോഗ്രാം അവതരിപ്പിക്കുന്ന ചാനലിൽ നിന്നു കിട്ടിയ പുരസ്കരം ഒക്കെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. സിദ്ദീഖ് സാറിന്റെ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
Post Your Comments