
വില്ലൻ വേഷങ്ങളിൽ സജീവമായ താരമാണ് ഷമ്മി തിലകൻ. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും കുറിപ്പുകളും പങ്കുവയ്ക്കുന്ന ഷമ്മി ഇത്തവണ അൽപ്പം റൊമാന്റിക്കായ വരികളാണ് കുറിച്ചിരിയ്ക്കുന്നത്. തന്റെ പഴയ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
എന്താ ചേട്ടാ, ഉസ്താദ് ഹോട്ടലിൽ തിലകൻ സർ പറഞ്ഞത് പോലെ ,ആ ഹൂറിയാണോ ഷമ്മി ചേട്ടന്റെ മകന്റെ അമ്മ, അങ്ങയുടെ അഭിനയിക്കാനുള്ള കഴിവ് പൂർണ്ണമായി സിനിമ ലോകം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ? സർ, കലാലയാന്തരീക്ഷത്തിലെ പോലെ മരം ചുറ്റി പ്രേമമല്ല” ഈ വാചകം ഓർക്കുന്നുണ്ടോ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കമന്റുകളാണ് പ്രിയതാരത്തിന് ലഭിയ്ക്കുന്നത്.
ഷമ്മിചേട്ടൻ ഹീറോ ആടാ ഹീറോ, എന്ന് തുടങ്ങി ആരാണവൾ ചേട്ടൻ ഉദ്ദേശിച്ചത് എന്നുള്ള കമന്റുകളും ഷമ്മി തിലകന്റെ ചിത്രത്തിന് താഴെ ആരാധകർ ചോദിയ്ക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം….
https://www.facebook.com/shammythilakanofficial/posts/208779087284003
പൊടിമീശ മുളയ്ക്കണ കാലം..!
ഇടനെഞ്ചിൽ ബാന്റടി മേളം..!
പെരുന്നാളിന് പള്ളിയിലെത്തിയ-
തെന്ത് കൊതിച്ചാണ്..?
അന്നാവഴി വരവിന് കാരണമവളുടെ കരിനീല കണ്ണ്
https://www.facebook.com/shammythilakanofficial/posts/208779087284003
Post Your Comments