മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് മഞ്ജു സുഭാഷ്. സ്വന്തം സുജാതയെന്ന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നമ്മളുടെ സഹായത്തോടെ ജീവിതത്തിൽ വിജയം നേടിയിട്ട് ഒരു ഉളുപ്പും ഇല്ലാതെ സ്വന്തം പ്രയത്നം എന്ന് പറയുന്നവരെക്കുറിച്ചു തുറന്നു പറയുകയാണ് താരം
മഞ്ജുവിന്റെ വാക്കുകൾ
“നമ്മൾ ചിലരുടെയെല്ലാം ജീവിത വിജയങ്ങൾക്ക്, തൊഴിൽ മേഖലയിലെ വളർച്ചക്ക് etc… ഭാഗമായിട്ടുണ്ടാവും, അവർക്ക് വഴിക്കാട്ടിയും സഹായിയും ആയിട്ടുണ്ടാവും അല്ലെ? അതിൽ എത്ര പേർ നമ്മോട് നന്ദി പറഞ്ഞിട്ടുണ്ടാവും. 100ൽ ഒരാൾ മാത്രം അല്ലെ ?”
read also:മലയാളികളുടെ പ്രിയ നടന് സായ്കുമാറിന്റെ മകള് അഭിനയ രംഗത്തേയ്ക്ക് !!
മറ്റുള്ളവർ നമ്മെ ഉയരങ്ങളിലേക്ക് കയറാനുള്ള ചവിട്ടുപടിയായി മാത്രം കണ്ട് സൗഹൃദവും സ്നേഹവും നടിച്ച് നാം കാണിച്ചു കൊടുത്ത വഴിയിലൂടെ മുന്നേറി വിജയത്തിലെത്തും. ഒടുക്കം ഒന്ന് തിരിഞ്ഞു പോലും നോക്കില്ല. ചിലപ്പോൾ അവഹേളിക്കും. എന്നിട്ട് യാതൊരു ഉളുപ്പും ഇല്ലാതെ അവർ വലിയ സംഭവം ആണെന്നും സ്വന്തം പ്രയത്നം കൊണ്ട് മാത്രം നേടിയ വിജയങ്ങൾ ആണെന്നും മറ്റുള്ളവരോട് വീമ്പു പറഞ്ഞു നടക്കുമ്പോൾ നിങ്ങൾക്ക് അവരോട് തോന്നുന്ന വികാരമെന്ത്?
read also:താരപുത്രിയുടെ പുതിയ കാമുകന് അച്ഛന്റെ ഫിറ്റ്നസ്സ് കോച്ച് !! ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു താരം
പുച്ഛം സങ്കടം, ദേഷ്യം, വെറുപ്പ്?പലർക്കും ഞാനീ പറഞ്ഞ വികാരങ്ങൾ ആയിരിക്കും തോന്നുക അല്ലെ പക്ഷെ ഞാൻ പറയട്ടെ ഈ വികാരങ്ങളൊക്കെ സ്വയം നശിപ്പിക്കാനെ ഉപകരിക്കു.അതു കൊണ്ട് നമുക്ക് അത്തരക്കാർക്ക് ആശംസ അർപ്പിക്കാം. എന്നിട്ട് മനസിനോട് പറയുക- ഞാൻ കാരണം ഒരാൾക്ക് കൂടി വിജയവും ഭാഗ്യവും ഉണ്ടായല്ലൊ.
ദൈവമെ അത് നിനക്കും എനിക്കും അവർക്കും അറിയാം. അറിയില്ല എന്ന അവരുടെ അഭിനയത്തെ, നന്ദികേടിനെ, വിവരമില്ലായ്മയെ അങ്ങ് മറന്നേക്കുക. ആ മറവി നിങ്ങൾക്ക് വീണ്ടും നൻമ ചെയ്യാനും ഈ ലോകത്തെ നോക്കി മനോഹരമായി പുഞ്ചിരിക്കാനും, ദൈവത്തിന്റെ കയ്യൊപ്പ് ലഭിക്കാനും കാരണമായേക്കും. എന്റെ അനുഭവങ്ങളെ എനിക്ക് പാഠമാക്കാനാവൂ” മഞ്ജു പറയുന്നു.
Post Your Comments