മെക്സിക്കൻ അപരാതയിലൂടെ പ്രേക്ഷക മനസ്സിൽ ഇടപിടിച്ച നടനാണ് രൂപേഷ് പീതാംബരൻ. തടിച്ചുവീർത്ത ശരീരവുമായി ചിത്രത്തിൽ വില്ലനായി തിളങ്ങിയ താരമിപ്പോൾ പുതിയ ചിത്രത്തിനുവേണ്ടി ശരീരഭാരം കുറച്ച് മേക്കോവർ നടത്തിയിരിക്കുകയാണ്. മാസങ്ങൾ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് രൂപേഷ് പുതിയ ലൂക്കിലേക്ക് എത്തിയത്.കുലുമിന ഫിലിംസിന്റെ ബാനറിൽ നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയായ ‘റഷ്യ’ എന്ന ചിത്രത്തിനുവേണ്ടിയാണ് താരത്തിന്റെ ഈ മേക്കോവർ.
ഗോപിക അനിലും ഗോവൻ ചലച്ചിത്രമേളയിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രാവി കിഷോറും ആര്യ മണികണ്ഠനും സംഗീത ചന്ദ്രനും ഉൾപ്പെടെ രൂപേഷ് പീതാംബരന് ആറു നായികമാരാണ് ചിത്രത്തിലുള്ളത്. കൊറിയോഗ്രാഫർ ഡോ. ശ്രീജിത്ത് ഡാൻസിറ്റി , മോഡൽ അരുൺ സണ്ണി തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു .
മെഹറലി പൊയ്ലുങ്ങൾ ഇസ്മയിൽ, റോംസൺ തോമസ് കുരിശിങ്കൽ എന്നിവർ ചേർന്നാണ് റഷ്യ നിർമ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിൻ, സിജോ തോമസ്, ഫെറിക് ഫ്രാൻസിസ് പട്രോപ്പിൽ, ടിൻറോ തോമസ് തളിയത്ത, ശരത്ത് ചിറവേലിക്കൽ, ഗാഡ്വിൻ മിഖേൽ എന്നിവരും നിർമ്മാണ പങ്കാളികളാണ്. ക്യാമറ – സൈനുൽ ആബിദ്, എഡിറ്റർ- പ്രമോദ് ഓടായഞ്ചയൽ, പ്രൊഡക്ഷൻ കൺട്രോളർ സുനിൽകുമാർ അപ്പു. കോസ്റ്റ്യൂം – ഷൈബി ജോസഫ് ചക്കാലക്കൽ, മേക്കപ്പ് – അൻസാരി ഇസ്മേക്ക്, ആർട്ട് – ജയൻ കളത്ത് പാഴൂർക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നിധീഷ് ഇരിട്ട്, സ്റ്റിൽ – അഭിന്ദ് കോപ്പാളം. പി.ആർ.ഒ – പി ആർ സുമേരൻ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ.പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന റഷ്യ ഉടൻ റിലീസ് ചെയ്യും.
Post Your Comments