മലയാളത്തിന്റെ പ്രിയതാരമാണ് പ്രിയാമണി. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായ പ്രിയമണി പതിനഞ്ചു വർഷങ്ങൾക്ക് മുൻപുള്ള ഗോസിപ്പുകളെക്കുറിച്ചു തുറന്നു പറയുന്നു. തെലുങ്ക് സിനിമ ഗോസിപ് കോളങ്ങളിൽ ശക്തമായിരുന്ന ഒരു പ്രണയ വാർത്തയായിരുന്നു നടന്‍ തരുണുമായി പ്രിയ മണി ഒന്നിക്കുന്നുവെന്നത്.
2005ല്‍ നവ വസന്തം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോഴാണ് നടന്‍ തരുണുമായി പ്രിയാമണി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്കിപ്പുറം തരണുമായുള്ള ബന്ധത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം.
തരുണിന്റെ അമ്മ പോലും തങ്ങള്‍ പ്രണയത്തിലാണെന്നാണ് കരുതിയിരുന്നതെന്നു പ്രിയ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ … ”നവ വസന്തം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്ബോഴാണ് ഞാനും തരുണും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത ആദ്യം കേള്‍ക്കുന്നത്. തരുണിന്റെ അമ്മ റോജ രാജമണി ഷൂട്ടിങ് ലൊക്കേഷനില്‍ എന്നെ കാണാന്‍ വന്നു. നിങ്ങള്‍ യഥാര്‍ഥത്തില്‍ പ്രണയത്തിലാണോ എന്ന് തരുണിന്റെ അമ്മ എന്നോട് ചോദിച്ചു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ വിവാഹം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവും തനിക്കില്ലെന്നും, എന്തെങ്കിലുമുണ്ടെങ്കില്‍ തന്നോട് പറഞ്ഞോളൂ എന്നും പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും പിന്നീട് തരുണ്‍ അമ്മയോട് പറഞ്ഞു.
ഒരു നായകനൊപ്പം രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചാലാണ് സാധാരണ ഇതുപോലെയുള്ള വാര്‍ത്തകള്‍ വരാറുള്ളത്. എന്നാല്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോഴാണ് തന്നെയും തരുണിനെയും കുറിച്ച് വാര്‍ത്തകള്‍ വന്നത്. ” പ്രിയാമണി പറയുന്നു.
ചെമ്പരത്തി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ റോജാമണിയുടെ മകനാണ് തരുണ്‍. നായകനായി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും 2018 ന് ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.
Leave a Comment