
ജനപ്രിയപരമ്പരയാണ് പാടാത്ത പൈങ്കിളി. ഈ സീരിയലിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു ശബരീനാഥ്. അരവിന്ദ് എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. എന്നാൽ താരത്തിന്റെ അപ്രതീക്ഷത വിയോഗത്തിന് പിന്നാലെ ആ കഥാപാത്രത്തെ ഏറ്റെടുത്തത് ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രനായിരുന്നു.
കറുത്ത മുത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ പ്രദീപ് ആരാധകര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ പാടാത്ത പൈങ്കിളിയില് നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ അരവിന്ദ് ആകാൻ പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത് നവീന്‍ അറക്കലാണ്.
പാടാത്ത പൈങ്കിളിയിലെ അരവിന്ദാകാന് അവസരം ലഭിച്ചതില്‍ സന്തുഷ്ടനാണ് താനെന്ന് നവീന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു നവീന്‍ മനസ്സുതുറന്നത്. ‘ശബരി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ശബരി ബാക്കിവെച്ച് പോയ കാര്യം ചെയ്യാനാവുന്നതില്‍ സന്തോഷമുണ്ട്. -നവീൻ പറഞ്ഞു
Post Your Comments