CinemaLatest News

ഓസ്‍കർ പുരസ്‍കാരം ; ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട്

2011ന് ശേഷം ആദ്യമായാണ് മലയാള സിനിമ ഓസ്‍കർ നോമിനേഷൻ നേടുന്നത്

ഈ വർഷത്തെ ഓസ്കറിലേക്കുള്ള ഇന്ത്യൻ എൻട്രിയായി ജല്ലിക്കട്ടിനെ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് എൻട്രി. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. 2011ന് ശേഷം ആദ്യമായാണ് മലയാള സിനിമ ഓസ്‍കർ നോമിനേഷൻ നേടുന്നത്.രാജ്യാന്തര ചലച്ചിത്ര അവാർഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്.

27 സിനിമകളിൽ നിന്നാണ് ജല്ലിക്കട്ടിനെ തെരഞ്ഞെടുത്തത്. ആന്റണി വർഗീസ് നായകനാകുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, സാബുമോൻ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

93–ാമത് ഓസ്കർ പുരസ്കാരം ഏപ്രിൽ 25നാണ് പ്രഖ്യാപിക്കുക. 2011ൽ ആദാമിൻറെ മകൻ അബു എന്ന സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്ത്യയിൽ നിന്ന് ഓസ്കർ എൻട്രി ലഭിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button