താരങ്ങൾ മാത്രമല്ല താരപുത്രിമാരും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് കോളങ്ങളിൽ നിറയുന്നത് സൂപ്പർതാരം അമീർഖാന്റെ മകൾ ഇറാ ഖാനാണ്. മിഷാല്‍ കൃപാലിനിയുമായുള്ള തന്റെ പ്രണയ ബന്ധത്തെ കുറിച്ച് നേരത്തെ ഇറ ഖാന് മുൻപ് തുറന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ചിത്രങ്ങളും വൈറൽ ആയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായപ്പോഴേയ്ക്കും ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പ്രണയ വാർത്തകൾ ഏറ്റെടുക്കുകയാണ് പാപ്പരാസികൾ.
read also:മലയാളികളുടെ പ്രിയ നടന് സായ്കുമാറിന്റെ മകള്‍ അഭിനയ രംഗത്തേയ്ക്ക് !!
അച്ഛന്റെ ഫിറ്റ്നസ്സ് കോച്ചാണ് താരപുത്രിയുടെ പുതിയ കാമുകന്. നുപുര്‍ ശിഖറുമായി ഇറ പ്രണയത്തിലായത് ലോക്ക് ഡൗണ്‍ കാലത്താണ്. ഇറ ഖാനും ശരീര സൗന്ദര്യത്തില്‍ കുറച്ച് ശ്രദ്ധ കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി അച്ഛന്റെ ഫിറ്റ്നസ്സ് കോച്ചായ നുപുറിന്റെ സഹായം തേടി. ആ സൗഹൃദം പിന്നെ പ്രണയത്തിന് വഴി മാറുകയായിരുന്നുവെന്നാണ് വാർത്തകളിൽ പ്രചരിക്കുന്നത്.
ആറ് മാസം കൊണ്ടാണ് ഇറയും നുപുറും പ്രണയത്തിലായത്. മഹാബലേശ്വറിലുള്ള ആമിര്‍ ഖാന്റെ ഫാം ഹൗസിലാണ് ഇവർ എന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നതായി ഇറ തന്റെ അമ്മ റീന ദത്തിനോട് പറഞ്ഞിട്ടുണ്ടെന്നും ഗോസിപ് കോളങ്ങളിൽ പ്രചരിക്കുന്നു
Post Your Comments