CinemaLatest NewsMollywood

ദിലീപും കാവ്യയും ഒന്നായിട്ട് 4 വര്‍ഷം , ആഘോഷം മീനാക്ഷിക്കും മഹാലക്ഷ്മിക്കൊപ്പം; ആശംസകളുമായി ആരാധകർ

രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് മകൾ മീനാക്ഷി ആണ്

ഇന്ന് ദിലീപ് – കാവ്യ ദാമ്പത്യം മൂന്ന് വർഷം പിന്നിടുകയാണ്. പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് ഇരുവരും. ഇത്തവണ വിവാഹവാര്ഷികാഘോഷം മക്കൾ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമാണ്.നിരവധി ആരാധകരും താരങ്ങള്‍ക്ക് ആശംസകളുമായി സോഷ്യൽമീഡിയയിൽ എത്തിയിട്ടുണ്ട്. വിവാഹത്തോടെ കാവ്യ മാധവന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

2016 നവംബര്‍ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ദിലീപും കാവ്യ മാധവന്റെയും വിവാഹം ആരാധകര്‍ ആഘോഷമാക്കി എടുക്കുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തി മികച്ച നടിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ദിലീപാവട്ടെ മിമിക്രി വേദിയില്‍ നിന്നും അഭിനയ രംഗത്തെത്തി സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു.

രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് മകളാണെന്നും, തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. നിരവധി താരനിരകളാണ് വിവാഹത്തിൽ പങ്കുചേർന്നത്.

അതേസമയം നിരവധി പ്രേശ്നങ്ങളാണ് ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്. വിവാദങ്ങൾക്കിടയിലാണ് ഇപ്പോഴും ദിലീപ്. എന്നാൽ എല്ലാ പ്രതിസന്ധി ഘട്ടത്തിലും ദിലീപിനും കുടുംബത്തിനും ശക്തമായ പിന്തുണയുമായി കൂടെ നില്‍ക്കുകയായിരുന്നു കാവ്യ മാധവന്‍. അടുത്തിടെയായിരുന്നു മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചത്.

shortlink

Post Your Comments


Back to top button