GeneralLatest NewsNEWSTV Shows

നിങ്ങള്‍ ഉറങ്ങുമ്പോഴും അരപ്പട്ട കെട്ടിയാണോ ഉറങ്ങാറ്; മറുപടിയുമായി ദേവീ ചന്ദന

ഇങ്ങനൊക്കെ റെഡിയായില്ലെങ്കില്‍ ഇതൊക്കെ ആരെങ്കിലും കാണ്വോ ?

കുടുംബ പ്രേക്ഷകരുടെ പ്രിയപരിപാടിയാണ് പരമ്പരകൾ. ജനപ്രിയ ഷോകളിലൂടെ ആരാധക പ്രീതി നേടിയ നടിയും നർത്തകിയുമാണ് ദേവീ ചന്ദന. പൗര്‍ണമിത്തിങ്കളിലെ വസന്തമല്ലികയായി എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് താരം. അടുക്കളയിൽ നിൽക്കുമ്പോഴും പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് നടക്കുന്ന കഥാപാത്രമാണ് വസന്തമല്ലിക. വസന്തമല്ലികയുടെ മേക്കപ്പിനേയും, വസ്ത്രധാരണത്തേയും സംബന്ധിച്ച കാര്യങ്ങള്‍ താരം പങ്കുവച്ചിരുന്നു.

read also:അഥ‍ർവ്വം, ഭൂമിയിലെ രാജാക്കൻമാർ തുടങ്ങിയ സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ഋഷികേശ് അന്തരിച്ചു; ഓർമകൾ പങ്കുവച്ചു മനോജ് കെ ജയൻ

” പൗര്‍ണമിതിങ്കള്‍ കാണുന്ന എല്ലാവരും ചോദിക്കാറുണ്ട്, അയ്യോ നിങ്ങളെന്തിനാ ഇത്രയധികം മേക്കപ്പ് ചെയ്യുന്നത്. നിങ്ങള്‍ ഉറങ്ങുമ്പോഴും അരപ്പട്ട കെട്ടിയാണോ ഉറങ്ങാറ് എന്നൊക്കെ. ഞങ്ങള്‍ എപ്പോഴും പറയുന്ന കാര്യമുണ്ട്, ‘ഇങ്ങനൊക്കെ റെഡിയായില്ലെങ്കില്‍ ഇതൊക്കെ ആരെങ്കിലും കാണ്വോ ?. ഞങ്ങളുടെ റേറ്റിംഗ് കൂടുമോ ?. അതിനാണിതൊക്കെ’. ഇനി കഥാപാത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നല്ല അഭിനയസാധ്യതയുള്ള കഥാപാത്രമാണ് വസന്തമല്ലിക. തമാശയുള്ള, വെപ്രാളമുള്ള, സംസാരപ്രിയയായ കഥാപാത്രമാണ് വസന്തമല്ലിക”. ദേവി ചന്ദന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button