ആരാധകരുടെ പ്രിയ നടനും ഹരിശ്രീ അശോകന്റെ മകനുമാണ് അർജുൻ അശോകൻ. ചുരുങ്ങിയ സമയംകൊണ്ടാണ് അർജുൻ പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. ഇപ്പോഴിതാ തനിക്ക് മകൾ ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അർജുൻ ഈ സന്തോഷ വാർത്ത ഷെയർ ചെയ്തത്.
‘ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛൻറെ പെൺകുട്ടി, അമ്മയുടെ ലോകം’, അർജുൻ അശോകൻ കുറിച്ചു. കുഞ്ഞിനെ കൈയിൽ എടുത്തിരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം അർജുൻ ചേർത്തിട്ടുണ്ട്.
ഒൻപത് വർഷത്തോളം നീണ്ടുനിന്ന പ്രണയത്തിനു ശേഷം 2018 ഡിസംബർ രണ്ടിനായിരുന്നു അർജുൻറെയും നിഖിതയുടെയും വിവാഹം. ഇൻഫോപാർക്ക് ഉദ്യോഗസ്ഥയാണ് തമ്മനം സ്വദേശിയായ നിഖിത.
2012ൽ ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് അർജുൻ എത്തുന്നത്. എന്നാൽ 2017 മുതലാണ് അദ്ദേഹം അഭിനയരംഗത്ത് സജീവമായതും മികച്ച വേഷങ്ങൾ തേടിയെത്താൻ തുടങ്ങിയതും. രാജീവ് രവിയുടെ തുറമുഖം, ടിനു പാപ്പച്ചൻറെ അജഗജാന്തരം തുടങ്ങിയവയാണ് അർജുന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ
Post Your Comments