
അനുഷ്ക ഷെട്ടി, ജയറാം, ഉണ്ണി മുകുന്ദൻ തുടങ്ങിയ വൻ താരനിരകൾ അണിനിരന്ന ചിത്രമാണ് ഭാഗമതി. വൻ വിജയമായിരുന്ന ചിത്രം ഇപ്പോൾ ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുകയാണ്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭൂമി പഡ്നേക്കറാണ് അനുഷ്‌കയുടെ കഥാപാത്രം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
എന്നാൽ ട്രെയ്‌ലർ വേണ്ടത്ര രീതിയിൽ വിജയിച്ചില്ല. വലിയ വിമർശനമാണ് ട്രെയിലറിനു നേരെ ഉയരുന്നത്. അനുഷ്ക ചെയ്തു ഗംഭീരമാക്കിയ വേഷം ഇനി ആര് ചെയ്താലും വിജയിക്കില്ല എന്ന തരത്തിലുള്ള കമന്ററുകളും വരുന്നുണ്ട്. നേരത്തെ തമിഴ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേയ്ക്കും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
ജയറാം ആയിരുന്നു തെലുങ്ക് പതിപ്പിൽ വില്ലനായി എത്തിയത്. നടൻ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ഹിന്ദിയിൽ ജയറാമിന്റെ കഥാപാത്രത്തെ അർഷദ് വാർസിയാണ് കൈകാര്യം ചെയ്യുന്നത്. ഭാഗമതിയുടെ സംവിധായകൻ ജി. അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്.
Post Your Comments