മലയാളികളുടെ ഇഷ്ടപെട്ട ഗായിക ആണ് അഞ്‍ജു ജോസഫ്. അഞ്ജുവിന്റെ ആൽബങ്ങളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ചതിക്കാത്ത ചന്തുവിലെ സലിം കുമാർ കഥാപാത്രത്തിന്റെ ഡയലോഗുമായുള്ള അഞ്‍ജു ജോസഫിന്റെ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. അഞ്‍ജു ജോസഫ് തന്നെയാണ് ഫോട്ടോ ഷെയർ ചെയ്‍തിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് കമൻറ്റുമായി എത്തിയിരിക്കുന്നത്.
ചതിക്കാത്ത ചന്തുവിലെ സലിം കുമാറിന്റെ കഥാപാത്രം ഡാൻസ് മാസ്റ്ററായിട്ടാണ്. നൃത്തം ശരിക്കും അറിയാത്ത കഥാപാത്രം മറ്റുള്ളവർ പരിഹസിക്കുമ്പോൾ സലിം കുമാർ പറയുന്ന ഡയലോഗ് ആണ് മുദ്ര ശ്രദ്ധിക്കണം മിസ്റ്റർ, അവർക്ക് ചേഞ്ച് വേണമത്രേ, സൂപ്പർ ഹിറ്റായ ഈ ഡയലോഗ് ആണ് അഞ്ജുവും പകർത്തിയിരിക്കുന്നത്. ഡോക്ടർ ലൗ, അലമാര, അവരുടെ രാവുകൾ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് വേണ്ടി അഞ്ജു ഗാനം ആലപിച്ചിട്ടുണ്ട്.
Leave a Comment