CinemaLatest News

ആ സമയത്ത് അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരുന്നു, ചിരുവിന്റെ വിയോഗം അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല; ദീപ്തി സതി

രാജമാർത്താണ്ഡയുൾപ്പടെയുള്ള സിനിമകൾ ബാക്കി വെച്ചായിരുന്നു ചിരു പോയത്

സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗമായിരുന്നു തെന്നിന്ത്യൻ നടൻ ചിരഞ്ജീവി സർജയുടേത്. മലയാളി പ്രേക്ഷകർക്ക് ഇഷ്ടതാരമായ മേഘ്‌നയുടെ ഭർത്താവു കൂടിയാണ് ചിരഞ്ജീവി സർജ. പ്രണയിച്ച് വിവാഹിതരായ മേഘ്‌നയും ചിരുവും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം. ഇരുവരുടെയും വിഭവാഹത്തിനു നിരവധി താരനിരകളാണ് ആശംസകളുമായെത്തിയത്. ഇപ്പോഴിതാ ചീരുവിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നടി ദീപ്തി സതി.

ചിരുവിന്റെ അവാസന സിനിമകളിലൊന്നായ രാജമാർത്തണ്ഡയിൽ ദീപ്തി സതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ദീപ്തി ചീരുവിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്.രാജമാർത്താണ്ഡയുൾപ്പടെയുള്ള സിനിമകൾ ബാക്കി വെച്ചായിരുന്നു ചിരു പോയത്. ഫെബ്രുവരി വരെ ചിരുവിനൊപ്പം പ്രവർത്തിച്ചിരുന്നു ദീപ്തി സതി. ആ സമയം വരെ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്ന് ദീപ്തി പറയുന്നു. ചീരുവിന്റെ മരണവാർത്ത ആദ്യം കേട്ടപ്പോൾ വിശ്വസിക്കാനായില്ല. അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു പലപ്പോഴും വിശ്വസിച്ചിരുന്നത്. ഈ ദുഃഖം പെട്ടന്ന് ഒന്നും മാറില്ല ദീപ്തി പറയുന്നു. ചിരു നായകനായെത്തുന്ന രാജമാർത്താണ്ഡയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിരുവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പുറത്തുവിട്ടത്. അടുത്ത വർഷം സിനിമ റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button