CinemaLatest NewsMollywood

ദേശിയ പുരസ്കാരം നേടിയ അന്ധാദുൻ’ മലയാളത്തിലേക്ക്’ ; നായകൻ പൃഥ്വിരാജ്

അഹാന കൃഷ്ണയും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ദേശിയ പുരസ്കാരം ലഭിച്ച ആയുഷ്മാൻ ഖുറാന ചിത്രം അന്ധാദുൻ മലയാളത്തിൽ ഒരുങ്ങുന്നു. ചിത്രത്തിലെ നായകനായി പൃഥ്വിരാജാണ് എത്തുന്നതെന്നാണ് വിവരം. 2018 ലാണ് അന്ധാദുൻ പുറത്തിറങ്ങിയത്. പൃഥ്വിരാജിനൊപ്പം അഹാന കൃഷ്ണയും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാധിക ആപ്തേ, തബുവിന്റെ കഥാപാത്രങ്ങളാണ് അഹാനയും മംമ്തയും ചെയ്യുന്നത്‌. കാഴ്ച്ചയില്ലാത്ത പിയാന പ്ലേയറുടെ വേഷമാണ് ആയുഷ്മാൻ ഖുറാന അവതരിപ്പിച്ചത്. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രം നേടി. 32 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആഗോള തലത്തിൽ 456 കോടി രൂപയാണ് നേടിയത്.
ചിത്രത്തിന്റെ മലയാളമടക്കമുള്ള റീമേക്ക് പതിപ്പുകളും വൻതുകയ്ക്കാണ് വിറ്റുപോയത്. തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ റീമേക്കുകൾ ഒരുങ്ങുന്നുണ്ട്. ചിത്രത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button