അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടൻ നടൻ കിച്ചു ടെല്ലസും ഒരു അഡാറ് ലവിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമായ റോഷ്ന ആൻ റോയിയും തമ്മിൽ വിവാഹം കഴിക്കാനൊരുങ്ങുന്നു. ഇരുവരുടെയും മനസമ്മതം അടുത്തിടെയാണ് നടന്നത്.. ഇരു താരങ്ങളുടെ വീട്ടിലും വിവാഹത്തിനുള്ള ആഘോഷം തുടങ്ങിയിരിക്കുകയാണ്. ഹൽദി ആഘോത്തിനിടയിൽ നിന്നുള്ള ചില ചിത്രങ്ങൾ റോഷ്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.
കസിൻസിനൊപ്പം മഞ്ഞ നിറമുള്ള വസ്ത്രത്തിൽ ഡാൻസ് കളിക്കുന്നതടക്കം നിരവധി ഫോട്ടോസാണ് പുറത്ത് വിട്ടത്. കിച്ചുവിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ പോസ്റ്റിന് താഴെ സഹപ്രവർത്തകരും ആരാധകരും സുഹൃത്തുക്കളുമെല്ലാം ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുകയാണ്.
മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ‘വർണ്യത്തിൽ ആശങ്ക’ എന്ന ചിത്രത്തിൽ ഭാര്യ ഭർത്താക്കന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. നടൻ ചെമ്പൻ വിനോദേട്ടന്റെ കസിനാണ് കിച്ചു. ഇരുവരുടെയും പ്രണയത്തിനു കിച്ചുവിന്റെ അമ്മച്ചിയ്ക്ക് പൂർണ സമ്മതമായിരുന്നു. തുടർന്നാണ് വിവാഹം നടാത്തൊരുങ്ങിയത്. സെപ്റ്റംബർ 27 നാണു കല്യാണം.
Post Your Comments