
മുംബയ്: ടെലിവിഷൻ താരം ആശിഷ് റോയ് അന്തരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായേക്കുമെന്നാണ് സൂചന. വൃക്കരോഗം ബാധിച്ച ചികിത്സയിലായിരുന്നു ആശിഷ് റോയ് ഡയാലിസിസ് ചെയ്തുവരികയായിരുന്നു.
പക്ഷാഘാതത്തെ തുടർന്ന് 2019 ജനുവരിയിൽ ആശിഷ് റോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2018 ഓഗസ്റ്റിൽ, തലച്ചോറിലെ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.കഴിഞ്ഞ മേയ് മാസത്തിൽ വൃക്കരോഗത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡയാലിസിസിന് സാമ്പത്തിക സഹായം നൽകണമെന്നും അപേക്ഷിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Post Your Comments