ഗായിക അവതാരക, അഭിനേത്രി എന്ന മേഖലയിലെല്ലാം തിളങ്ങി നിൽക്കുന്ന കലാകാരിയാണ് റിമി ടോമി. സ്റ്റേജ് ഷോകളിൽ തകർപ്പൻ പ്രകടനത്തിലൂടെ നിമിഷം നേരംകൊണ്ടാണ് താരം പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. റിമിയുടെ അടുത്തിടെ പുറത്തിറങ്ങിയ മ്യൂസിക്കൽ ആൽബത്തിലെ റിമിയുടെ നൃത്തചുവടുകളും ഗാനവും ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
പാട്ടിൽ മാത്രമല്ല തന്റെ സൗന്ദര്യ സംരക്ഷണത്തിലും റിമി വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഏവരേയും അത്ഭുതപ്പെടുത്തുന്ന മേക്കോവറിലാണ് റിമി ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിചാരിച്ചാൽ സാധ്യമാകാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള മാറ്റമാണ് റിമി നടത്തിയിരിക്കുന്നത്. റിമി തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഗൗണിൽ അതിസുന്ദരിയായിട്ടാണ് റിമി പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വസ്ത്രത്തിന് അനിയോജ്യമായ ആഭരണങ്ങളാണ് റിമി തിരഞ്ഞെടുത്തിരിക്കുന്നത്. ഏത് വേഷത്തിലും റിമി ടോമി സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്.
വർക്കൗട്ടിലൂടേയും ഡയറ്റിലൂടേയും റിമി തന്റെ ശരീരഭാരം കുറയ്ക്കുകയായിരുന്നു. 68ൽ നിന്ന് 52 കിലോയായി ശരീര ഭാരം കുറച്ചിരുന്നു. എന്നാൽ ഇത് അത്ര എളുപ്പമായിരുന്നില്ല എന്നാണ് റിമി പറയുന്നത്. തന്റെ ഡയറ്റിനെ കുറിച്ച് വളരെ വിശദമായി റിമി സംസാരിക്കാറുണ്ട്. വീട്ടിൽ നിന്ന് വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും റിമി പങ്കുവെച്ചിരുന്നു.
Post Your Comments